
വീട് എന്നത് ദിനാന്ത്യത്തിൽ വിശ്രമത്തിനുളള ഒരിടമാണ്. ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ അത് വീടുകളിൽ ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരുമെന്നാണ് ആചാര്യർ പറയുന്നത്. കൂടുമ്പോൾ ഇമ്പമുളളതായ കുടുംബങ്ങളിൽ അത് മികച്ച ഫലമേകും.
വീടിന്റെ പ്രധാന ദിക്കാണ് കന്നിമൂല. ഇവിടെ കറുക ചെടി പടർത്തിയാൽ അത് ഗണപതി പ്രീതി ലഭിക്കാൻ ,സഹായിക്കും. അതുപോലെ അഗ്നികോൺ ഭാഗത്ത് ഭംഗിക്കുവേണ്ടിയും ഐശ്വര്യത്തിനായും മുള നടാവുന്നതാണ്. അതുപോലെ ശൈവ സാന്നിദ്ധ്യം ലഭ്യമാകാൻ കൂവളം തെക്ക് വശത്തോ പടിഞ്ഞാറ് വശത്തോ നടാം.
അതുപോലെ ദോഷങ്ങൾ ബുദ്ധിമുട്ടിക്കുന്ന വീടുകളിൽ കിഴക്ക് ദിക്കിൽ പ്ളാവ്, പടിഞ്ഞാറ് തെങ്ങ്, വടക്ക് മാവും തെക്ക് പുളിയും നടുന്നത് നല്ലതാണ്. ഗുണഫലമുളള ഫലവൃക്ഷങ്ങൾ ഏത് ദിക്കിൽ വളർന്നാലും അത് വീട്ടുടമയ്‌ക്ക് നല്ലതാണ്. വീടിന് വാസ്‌തു ദോഷമകറ്റാൻ മഞ്ഞൾ പടിഞ്ഞാറ് ദിക്കിൽ നട്ടുവളർത്തുന്നത് ഐശ്വര്യം കൂടാനുമാകും.