gg

ചെടികളെ ഏറെ ഇഷ്ടമുള്ളവരാണോ നിങ്ങൾ. പൂക്കളും പുൽത്തകിടികളും മനോഹരമായി പരിപാലിക്കാൻ കഴിയുമോ. എങ്കിഷ നിങ്ങൾക്ക് പ്രതിവർഷം 37 ലക്ഷം രൂപ (40000 പൗണ്ട് ) സ്വന്തമാക്കാം. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കൊട്ടാരമായ ബക്കിംംഗ് ഹാം പാലസിലെ പൂന്തോട്ടമാണ് പരിപാലിക്കേണ്ടത്,​ പൂക്കളെയും പൂന്തോട്ടത്തെയും ഏറെ ഇഷ്ടപ്പെടുന്ന ചാൾസ് രാജാവ് കൊട്ടാരത്തിലെ പൂന്തോട്ടത്തിന് പുതിയ മാനേജരെ നിയമിക്കാൻ ഒരുങ്ങുകയാണ്. സഞ്ചാരികൾക്ക് വേണ്ട് പൂന്തോട്ടം മനോഹരമായി ഒരുക്കുകയും പരിപാലിക്കുകയും ചെയ്യുക എന്നതാണ് മാനേജർ ജോലിയുടെ ഉത്തരവാദിത്വം.

പൂന്തോട്ടം നടത്തിപ്പുകാരന് രാജാവിനെപ്പോലെ തന്നെ ചെടികളോട് സ്നേഹം ഉണ്ടാവണം എന്നതാണ് ഏറ്റവും വേണ്ട ഗുണം. റോയൽ വെബ്സൈറ്റിലാണ് ജോലി ഒഴിവ് സംബന്ധിച്ച് പരസ്യം പ്രസിദ്ധീകരിച്ചത്. ആഴ്ചയിൽ 39 മണിക്കൂറാണ് ജോലിസമയം. ചെടികൾക്കൊപ്പം തന്നെ പുൽത്തകിടിയുടെ മേൽനോട്ടവും മാനേജർ നിർവഹിക്കണം,​ വിൻഡ്‌സർ കാസിലിലേക്കും പൂന്തോട്ടക്കാരന്റെ ഒഴിവുണ്ട്. ഇവിടെ നിയമിതനാകുന്നയാൾക്ക് 38000 പൗണ്ട് അഥവാ 35 ലക്ഷം രൂപ ശമ്പളമായി ലഭിക്കും. ഇവിടുത്തെ വാണിജ്യ വിളകളുടെ പരിപാലനവും മാനേജരുടെ ഉത്തരവാദിത്തമാണ്.