hc

കൊച്ചി: കേരള സാങ്കേതിക സർവകലാശാല (കെ ടി യു) താത്ക്കാലിക വിസി നിയമനത്തിന് സ്റ്റേ ഇല്ല. ഇടക്കാല ഉത്തരവ് വേണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. യു ജി സിയെക്കൂടി ഹർജിയിൽ കക്ഷി ചേർക്കാൻ കോടതി നിർദേശം നൽകി.

ഗവർണർ അടക്കമുള്ള എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു. വി സിയുടെ പേര് ശുപാർശ ചെയ്യാൻ അവകാശമുണ്ടെന്ന് സർക്കാർ കോടതിയിൽ വാദിച്ചു. നിയമവിരുദ്ധമായാണ് ചാൻസലർ കൂടിയായ ഗവർണർ വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടർ സിസ തോമസിനെ വി സിയായി നിയമിച്ചതെന്ന് ആരോപിച്ചാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം, കെ ടി യു വി സിയെ സർവകലാശാല കവാടത്തിൽ എസ് എഫ് ഐ തടഞ്ഞു. വാഹനം തടഞ്ഞ് കരിങ്കൊടി കാണിക്കുകയായിരുന്നു. പ്രതിഷേധക്കാരെ പൊലീസ് ബലമായി മാറ്റി.