
ചന്ദ്രഗ്രഹണത്തെക്കുറിച്ചുള്ള വിശ്വാസവും കണക്കുകൂട്ടലുകളുമെല്ലാം പലവിധത്തിലുണ്ട്. ജ്യോതിഷപരമായും ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലും നിരവധി കാര്യങ്ങളാണ് ചന്ദ്രഗ്രഹണവുമായി ബന്ധപ്പെട്ട് പറയപ്പെടുന്നത്. എന്നാൽ ഇത്തരം പ്രതിഭാസങ്ങൾ ഭൂമിയേയും ജീവജാലങ്ങളേയും സ്വാധീനിക്കുന്നുണ്ടെന്നുള്ളതും വ്യക്തമാണ്. സൂര്യനും ചന്ദ്രനുമിടയിൽ ഭൂമി വരുന്ന ഒരു ആകാശ പ്രതിഭാസമാണ് ചന്ദ്രഗ്രഹണം. സൂര്യനും ചന്ദ്രനും ഭൂമിയും ഒരു നേർ രേഖയിൽ എത്തുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇന്ന് ഇന്ത്യൻ സമയം, ഉച്ചയ്ക്ക് 2.29 മുതൽ രാത്രി 7.26 വരെയാണ് ഗ്രഹണം. ഈ ദിവസം വിവാഹിതരായ സ്ത്രീകളും പുരുഷന്മാരും അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
ആർത്തവവും ചന്ദ്രനുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്. 'ബ്ലഡ് ഇൻ ദി മൂൺ' എന്നാണ് ആദ്യാർത്തവത്തെ വിശേഷിപ്പിക്കാറുള്ളത്. ആർത്തവ ചക്രം സാധാരണ 28 ദിവസവും ചന്ദ്രന്റെ ഭ്രമണത്തിന്റെ കാലയളവ് 29.5 ദിവസവുമാണ്. ചന്ദ്രനിലെ ഊർജത്തിന് സ്ത്രീകളിലെ ഹോർമോണിനെ സ്വാധീനിക്കാനുള്ള കഴിവുണ്ടെന്ന് പറയപ്പെടുന്നു. അതിനാൽ തന്നെ ആർത്തവ ചക്രം ക്രമപ്പെടുത്താൻ ചന്ദ്രനിലെ ഊർജം സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.
ചന്ദ്രഗ്രഹണ ദിവസം ശാരീരിക ബന്ധത്തിലേർപ്പെടുന്നത് നല്ലതാണെന്നും ഗർഭധാരണത്തിന് പറ്റിയ സമയമാണ് ഇതെന്നുമാണ് പറയപ്പെടുന്നത്. അതേസമയം, ചന്ദ്രഗ്രഹണം ഗർഭിണികൾക്ക് നല്ലതല്ലെന്ന മറ്റൊരു വിശ്വാസവും നിലനിൽക്കുന്നുണ്ട്. ഈ സമയത്ത് വേണ്ട ശ്രദ്ധ നൽകിയില്ലെങ്കിൽ ഗർഭസ്ഥ ശിശുവിന് ദോഷങ്ങൾ വരുത്തുമെന്നും , ശാരീരിക പ്രശ്നങ്ങൾ വരുത്തുമെന്നും പറയപ്പെടുന്നുണ്ട്.