kerala-porotta-

തളിപ്പറമ്പ്: ഓർഡർ ചെയ്ത പൊറോട്ട മറ്റൊരാൾക്ക് നൽകിയതിന്റെ പേരിൽ തല്ല്, രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. കപ്പാലത്തെ പഞ്ചാര സുബൈർ, ഞാറ്റുവയലിലെ റഷീദ് എന്നിവർക്കെതിരെയാണ് കേസ്. ഞാറ്റുവയൽ ചാവുറീൻ ഹൗസിൽ (ഫാത്തിമ മൻസിൽ) അക്ബറിന്റെ പരാതിയിലാണ് കേസ്. നാലിന് രാത്രി 9.15 ന് ഞാറ്റുവയലിൽ അക്ബർ നടത്തുന്ന പൊറോട്ട സെന്ററിൽ അതിക്രമിച്ച് കടന്ന് അക്ബറിനെയും ജോലിക്കാരൻ സദ്ദാമിനേയും മർദ്ദിച്ചതായാണ് പരാതി. തന്റെ ഓർഡർ പരിഗണിക്കാതെ പിന്നാലെ വന്ന ആൾക്ക് പൊറോട്ട നൽകിയെന്നാരോപിച്ചായിരുന്നു മർദ്ദനം.