നൂറു കോടി ക്ളബിൽ സർദാർ

mm

വിരുമൻ , പൊന്നിയിൻ സെൽവൻ, സർദാർ ഹാട്രിക് വിജയം നേടിയ കാർത്തിയുടെ 25-ാമത്തെ ചിത്രത്തിന് ജപ്പാൻ എന്നു പേരിട്ടു. വ്യത്യസ്ത രൂപ ഭാവത്തിലെ നായക കഥാപാത്രത്തെയാണ് കാർത്തി അവതരിപ്പിക്കുന്നത്. രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ അനു ഇമ്മാനുവലാണ് നായിക.ഇടവേളക്കുശേഷം അനു ഇമ്മാനുവൽ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ജപ്പാൻ.പൊന്നിയൻ സെൽവനിലൂടെ ലോകശ്രദ്ധ പിടിച്ചു പറ്രിയ രവി വർമനാണ് ഛായാഗ്രാഹകൻ.ഡ്രീം വാരിയർ പിക്ചേഴ്സ് നിർമ്മിക്കുന്ന ആറാമത്തെ കാർത്തി ചിത്രമായ ജപ്പാൻ ബ്രഹ്മാണ്ഡ സിനിമയായാണ് ഒരുങ്ങുന്നത്. തെലുങ്കിൽ ഹാസ്യ നടനായി രംഗ പ്രവേശം നടത്തി നായകനായും വില്ലനായും ശ്രദ്ധേയനായ സുനിൽ തമിഴ് അരങ്ങേറ്റം നടത്തുന്നു. ഛായഗ്രാഹകൻ വിജയ് മിൽടനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധാനം.നവംബർ 12ന് തൂത്തുക്കുടിയിലും, കേരളത്തിലുമായി ചിത്രീകരണം ആരംഭിക്കും. അതേസമയം കാർത്തിയെ നായകനാക്കി പി.എസ്. മിത്രൻ സംവിധാനം ചെയ്ത സർദാർ നൂറുകോടി ക്ളബിൽ ഇടം നേടി. റാഷി ഖന്നയും രജിഷ വിജയനും നായികമാരായി എത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിട്ടുണ്ട്.