bathig

ദിവസവും കുളിക്കുന്നത് ആരോഗ്യകരമായ കാര്യമായാണ് പലരും കാണുന്നത്. വീട്ടിലുള്ളവർ കുട്ടിക്കാലം മുതൽ നമ്മെ ശീലിപ്പിക്കുന്ന ഒന്നാണ് കുളി. വൃത്തിയില്ലാത്തവരാണ് കുളിക്കാത്തതെന്നും അസുഖങ്ങൾ വരാതിരിക്കാൻ കുളി ശീലമാക്കണമെന്നുമാണ് നമ്മൾ കേൾക്കുന്നതും പഠിക്കുന്നതും എല്ലാം. എന്നാൽ ആരോഗ്യമായി ഇരിക്കാൻ ദിവസവും കുളിക്കണമെന്നില്ല. എല്ലാ ദിവസവും കുളിക്കരുത് എന്നാതാണ് ശാസ്ത്ര ലോകത്തിന്റെ ഏറ്റവും പുതിയ കണ്ടുപിടിത്തം.

വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ചില ദിവസം കുളിക്കാതിരിക്കുന്നതാണ് നല്ലത്. അതിന് കാരണമായി അവർ പറയുന്നത് ദിവസവും കുളിക്കുന്നതിലൂടെ ശരീരത്തിൽ വസിക്കുന്ന അവശ്യമുള്ള സുക്ഷ്മാണുക്കൾ നശിക്കുമെന്നതാണ്. ഇത് ശരീരത്തെ പ്രതികൂലമായി ബാധിക്കും. അതുപോലെതന്നെ ശരീരത്തിൽ അവശ്യമായ എണ്ണയുടെ അളവ് ഇല്ലാതാക്കുകയും ശരീരം വരണ്ടുപോകുന്നതിന് കാരണമാക്കുകയും ചെയ്യുന്നു.

ദുർഗന്ധം തടയാനാണ് പലരും കുളിപതിവാക്കുന്നത്.എന്നാൽ ദുർഗന്ധം ഉണ്ടാക്കുന്ന ശരീരത്തിലെ സൂക്ഷ്മാണുകൾ ദോഷകരമല്ലാത്തതിനാൽ ഒരാൾ മുഴുവൻ ശരീരവും കുളിക്കേണ്ടതിലെന്നും ചില വിദഗ്ദ്ധർ പറയുന്നു.പതിവായി കുളിക്കുന്നത് ദോഷകരമായ ബാക്ടീരിയകളെക്കാൾ നശിപ്പിക്കുന്നത് അവശ്യ ബാക്ടീരിയകളെയാണ്. അഴുക്കിൽ നിന്നും ചില പ്രകൃതിദത്ത സുക്ഷ്മണുക്കളിൽ നിന്നും ഉണ്ടാക്കുന്ന ഉത്തേജനം ശരീരത്തിൽ ആന്റിബോഡികളും രോഗപ്രതിരോധ ശേഷിയും വർദ്ധിപ്പിക്കുന്നു.

എത്ര തവണ നന്നായി കുളിക്കണം

ഒരാൾ ആഴ്ചയിൽ മൂന്ന് തവണ കുളിക്കുന്നത് നല്ലതാണ്. വിയർപ്പ്, ദുർഗന്ധം എന്നീവ അനുഭവപ്പെടുന്നിലെങ്കിൽ കുളിക്കുന്നത് ഒഴിവാക്കാവുന്നതാണ്. കുളിക്കാൻ മൂന്നോ നാലോ മിനിട്ടിൽ കൂടുതൽ എടുക്കരുത്.

കുട്ടികൾക്കും ഇത് ബാധകമാണ്. അതിനാലാണ് ഡോക്ടർമാർ ഇടയ്ക്കിടെ കുട്ടികളെ കുളിപ്പിക്കാരുതെന്ന് മുന്നറിയിപ്പ് നൽകുന്നത്. അവരുടെ രോഗപ്രതിരോധവ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തെ ഇടയ്ക്കിടെയുള്ള കുളി ബാധിക്കുന്നു. ചില സോപ്പുകൾ നല്ല ബാക്ടീരിയകളെ നശിപ്പിക്കുന്നു. അതിനാൽ സോപ്പുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം മാത്രം സോപ്പുകൾ ഉപയോഗിക്കുക.