mm

27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് 10 വിദേശ ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു. ഇറാൻ ചിത്രം ഹോപ് / ഷെയ്ൻ ബേ സർ , തുർക്കി ചിത്രം കെർ, ഇസ്രയേൽ ചിത്രം കൺസേഡ് സിറ്റിസൺ, ബ്രസീൽ ചിത്രം കോർഡിയലി യുവേഴ്സ് ,ടൂണിഷ്യൻ ചിത്രം ആലം റഷ്യൻ ചിത്രം കൺവീനിയൻസ് സ്റ്റോർ,ബൊലീവിയൻ ചിത്രം ഉട്ടാമ, വിയറ്റ്നാംചിത്രം മെമ്മറിലാൻഡ് , ടാൻസാനിയൻ ചിത്രം ടഗ് ഓഫ് വാർ, യുക്രയ്ൻ ചിത്രം ക്ലോണ്ടികെ എന്നീ ചിത്രങ്ങളാണ് മത്സരിക്കുന്നത്.അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക് മലയാളം സിനിമ ഇന്ന് ,​ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ നിന്ന് അറിയിപ്പ് ,​നൻപകൽ നേരത്തു മയക്കം,​എ പ്ളെയിസ് ഒഫ് ഔർ ഓൺ,​ഔർ ഹോം എന്നീ ചിത്രങ്ങൾ തിരഞ്ഞെടുത്തിരുന്നു.

ചലച്ചിത്ര നിരൂപകനായ സി.എസ് വെങ്കിടേശ്വർ ചെയർമാനും വീണ ഹരിഹരൻ ,​ബെന്നി ബെനഡിക്‌ട് ,​പ്രശാന്ത് വിജയ്,​രാഹുൽ റിജി നായർ,​ഷാജി കുമാർ പി.വി എന്നിവരടങ്ങിയ കമ്മിറ്റിയാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തത്.