
സൗന്ദര്യ സംരക്ഷണത്തിനായി പല ഉൽപ്പന്നങ്ങളും മാറി മാറി പരീക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. അത്തരത്തിൽ ചർമ്മത്തിന്റെ വരൾച്ച മാറുന്നതിനും മൃദുവാകുന്നതിനുമായി പല തരത്തിലുള്ള എണ്ണകളും പരീക്ഷിക്കാറുണ്ട്. അതിൽ ഒന്നാണ് ഒലിവ് ഓയിൽ എന്നാൽ ചർമ്മത്തിൽ ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് പ്രതികൂലമായി ബാധിക്കുമെന്നാണ് പല പഠനങ്ങളും തെളിയിച്ചിട്ടുള്ളത്.
ഒലിവ് ഓയിലിൽ ലിനോലിയം ആസിഡും ഒലിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൽ പുരട്ടുന്നത് ജലാംശം നഷ്ടപ്പെടുന്നതിന് കാരണമാകും. ഒലിവ് ഓയിലിൽ വൈറ്റമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുള്ള ഒലിവ് ഓയിൽ പല സൗന്ദര്യ വർദ്ധക വസ്തുക്കളുടെയും പ്രധാന ഘടകങ്ങളിലൊന്നാണ്. എന്നാൽ ഇത് മറ്റെന്തെങ്കിലും വസ്തുക്കളോട് ചേർത്ത് ഉപയോഗിക്കുന്നതുകൊണ്ട് ദോഷമില്ല. ഒലിവ് ഓയിൽ മാത്രമായി ചർമത്തിൽ ഒരിക്കലും ഉപയോഗിക്കരുത്. ഇതുകൊണ്ട് യാതൊരുവിധ പ്രയോജനവും ഉണ്ടാകുന്നതല്ല. വരണ്ട ചർമ്മമോ അറ്റോപിക് ഡെർമറ്റൈറ്റിസ് അല്ലെങ്കിൽ സോറിയാസിസോ ഉള്ളവരാണെങ്കിൽ ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് പല തരത്തിലുള്ള ചർമ്മ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും വിദഗ്ദ്ധർ പറയുന്നു.