
ഭീവണ്ടി : കാമുകിയെ ചൊല്ലി ബാല്യകാല സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണ് ഹോട്ടൽ ഉടമയായ ഷമീം അൻസാരിയെ സുഹൃത്തായ അസ്ലം കുത്തി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം അസ്ലം സുഹൃത്തിന്റെ ലിംഗം ഛേദിച്ച് വായിൽ തിരുകുകയും ചെയ്തു. ഞായറാഴ്ച രാത്രിയിലാണ് ദാരുണമായ സംഭവമുണ്ടായത്.
കാമുകിമാരെ പങ്കിടുന്നതിനെച്ചൊല്ലിയാണ് ഇരുവരും തമ്മിൽ വഴക്കിട്ടതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മരണപ്പെട്ടയാൾക്ക് അഞ്ചോളം കാമുകിമാരുണ്ടായിരുന്നു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. പ്രണയത്തെ ടൈംപാസാക്കി കണ്ട ഇയാളോട് ഒരു പെൺകുട്ടിയോട് തനിക്ക് ഇഷ്ടമാണെന്നും, വിട്ടുതരണമെന്നുമാണ് അസ്ലം ആവശ്യപ്പെട്ടത്. എന്നാൽ ഷമി അവളെ ഉപേക്ഷിക്കാൻ തയ്യാറല്ലായിരുന്നു. ഇതോടെ ദേഷ്യം വന്ന പ്രതി കത്തിയെടുത്ത് കുത്തുകയായിരുന്നു. ഹോട്ടൽ തൊഴിലാളിയാണ് മരിച്ച നിലയിൽ ഷമീമിനെ കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.