sachi

ദേശീയ പുരസ്കാരം നേടിയ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിക്ക് കവിതയയോടുണ്ടായിരുന്ന ആഭിമുഖ്യത്തെ ആദരിക്കുന്നതിന് കവിതാപുരസ്കാരം ഏർപ്പെടുത്താൻ സച്ചി സ്മാരക സമിതി തീരുമാനിച്ചു. 2017 മുതൽ 2021 വരെ അഞ്ചു വർഷത്തിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച മലയാള കവിതാ ഗ്രന്ഥത്തിനായിരിക്കും അവാർഡ്. സച്ചിയുടെ ജന്മ ദിനമായ ഡിസംബർ 25ന് കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരം നൽകും. ഇരുപത്തി അയ്യായിരം രൂപയും ബഹുമതിപത്രവും സ്‌മൃതി മു ദ്ര യും അടങ്ങുന്നതാണ് പുരസ്കാരം.

പ്രൊഫ:എം.ഹരിദാസ്,ശ്രീപദം,വിയ്യൂർ,തൃശ്ശൂർ 680010 എന്ന വിലാസത്തിൽ കൃതിയുടെ മൂന്നു കോപ്പികൾ ഡിസംബർ 5ന് മുൻപ് അയക്കണം. ഫോൺ:9400934242,8281474234.