
ആലപ്പുഴ: ദേശീയപാതയിൽ പുത്തൻചന്തയിൽ വിദ്യാർത്ഥികൾക്കിടയിലേയ്ക്ക് കാർ ഇടിച്ചുകയറി. അഞ്ച് പേർക്ക് പരിക്ക്. റോഡിന് സമീപം നിൽക്കുകയായിരുന്ന തുറവൂർ സംസ്കൃത കോളേജ് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
അതേസമയം, പാലക്കാട് പുതുശ്ശേരിയിൽ കെ എസ് ആർ ടി സി ബസ് കണ്ടെയ്നർ ലോറിയുടെ പുറകിലിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്രു. കോയമ്പത്തൂരിൽ നിന്ന് പാലക്കാട്ടേയ്ക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല.