jodo

ജ‌യ്‌പൂർ: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കിഴക്ക് - പടിഞ്ഞാറൻ മേഖലകൾക്കിടയിൽ ഭാരത് ജോഡോ യാത്രയ്ക്ക് സമാനമായി മാർച്ച് നടത്തുമെന്ന് കോൺഗ്രസ് നേതാവ് വിഭാകർ ശാസ്ത്രി പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ രാജസ്ഥാനിലെ ചുമതലയുള്ള നേതാവാണ് ശാസ്ത്രി. ജോഡോ യാത്ര ഡിസംബർ ആദ്യവാരം രാജസ്ഥാനിലെത്തും. അതേസമയം കിഴക്ക് - പടിഞ്ഞാറ് നടത്തുന്ന റാലിയുടെ റോഡ് മാപ്പ് തയ്യാറാക്കുകയാണെന്നും ശാസ്ത്രി പറഞ്ഞു.