ee

കൊച്ചി: വലിയതോതിൽ സ്‌റ്റോക്ക് എടുക്കുന്ന ഡീലർമാർക്ക് വാണിജ്യ സിലിണ്ടറിന് (19 കിലോഗ്രാം)​ നൽകിയിരുന്ന ഇൻസെന്റീവ് എണ്ണക്കമ്പനികൾ പിൻവലിച്ചു. സിലിണ്ടറൊന്നിന് പരമാവധി 240 രൂപവരെയായിരുന്നു ഇൻസെന്റീവ്. ഇതാണ് നിറുത്തിയത്. ഹോട്ടലുകളുമായുള്ള ധാരണപ്രകാരം ഡീലർമാർ കൂടുതൽ സ്‌റ്റോക്ക് എടുക്കുകയും അവ വാങ്ങുന്ന ഹോട്ടലുകൾക്ക് ഇൻസെന്റീവിന്റെ പങ്ക് നൽകുകയും ചെയ്‌തിരുന്നു. ഇതുവഴി വിപണിവിലയേക്കാൾ കുറഞ്ഞനിരക്കിൽ ഹോട്ടലുകൾക്ക് സിലിണ്ടറുകൾ കിട്ടിയിരുന്നു.