plane

ന്യൂഡൽഹി: യാത്രാതിരക്ക് കൂടിയതോടെ ആഭ്യന്തര വിമാന നിരക്കിലുണ്ടായത് 44 ശതമാനത്തിന്റെ വർദ്ധന. ഡിസംബറിലെ തിരക്കേറിയ യാത്രാസീസണിൽ വിമാനനിരക്ക് കുതിച്ചുയരുന്നതായി ട്രാവൽ വെബ്‌സൈറ്റുകളും വിശകലന വിദഗ്‌ദ്ധരും പറഞ്ഞു. ഓൺലൈൻ ട്രാവൽ ഓപ്പറേറ്ററായ ക്ലിയർട്രിപ്പ് സെപ്തംബർ മുതൽ നടപ്പ് പാദത്തിൽ വിമാന നിരക്കിൽ 6 ശതമാനം വർദ്ധിച്ചു.

ഡിസംബർ 21-31 വരെയുള്ള ടിക്കറ്റ് ചാർജ് വർദ്ധന

 ബംഗളൂരു - കൊൽക്കത്ത റൂട്ട്- 44%

 ന്യൂഡൽഹി - ഗോവ- 40%

 ന്യൂഡൽഹി - ബംഗളൂരു- 15%

 സെപ്തംബറിലെ ഡൽഹി - മുംബയ് സ്‌പോട്ട് നിരക്ക്- 5,500 രൂപ

 മേയിൽ- 9,000 രൂപ

 ഇപ്പോഴത്തെ നിരക്ക്: 15,000 - 20,000 രൂപ

 മുംബയ് - ബംഗളൂരു റൂട്ടിൽ സെപ്തംബറിലെ സ്‌പോട്ട് നിരക്ക്- 2,000 രൂപ

 ഇപ്പോൾ: 4,000 - 17,000 രൂപ

 ഡൽഹി - ബംഗളൂരു സ്‌പോട്ട് നിരക്ക് (സെപ്തംബർ)- 7,000 രൂപ

 മേയിൽ- 10,000 രൂപ

 ഇപ്പോൾ: 15,000 - 35,000 രൂപ