
വാഷിംഗ്ടൺ: അമേരിക്കയിൽ മിഡ് ടേം തിരഞ്ഞെടുപ്പിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് മുന്നേറ്റം. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ 435 അംഗ ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടി 137 സീറ്റുകളിൽ മുന്നേറുന്നു. പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടിക്ക് 77 സീറ്റുകളിൽ മാത്രമാണ് ലീഡ്.
റോൺ ഡി സാന്റിസ് വീണ്ടും ഫ്‌ളോറിഡ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു. അടുത്ത തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയാകുമെന്ന് കരുതുന്ന വ്യക്തിയാണ് റോൺ. മാസ്ച്യുസിറ്റ്സിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ മൗര ഹേലി ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു. മാസ്ച്യുസിറ്റ്സ് ചരിത്രത്തിലെ ആദ്യ ലെസ്ബിയൻ ഗവർണറാണ് മൗര ഹേലി.
അതേസമയം, മേരിലാൻഡിൽ ആദ്യ ആഫ്രിക്കൻ- അമേരിക്കൻ ഗവർണറായി വെസ് മൂറും തിരഞ്ഞെടുക്കപ്പെട്ടു. 36 സംസ്ഥാന ഗവർണർമാരെയും 435 യു എസ് ജനപ്രതിനിധി സഭാംഗങ്ങളെയും 35 സെനറ്റ് അംഗങ്ങളെയും തിരഞ്ഞെടുക്കാനായി കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് നടന്നത്.