mm

സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഘുമേനോൻ സംവിധാനം ചെയ്യുന്ന 'ജവാനും മുല്ലപ്പൂവും' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബേബി സാധിക മേനോൻ,ദേവി അജിത്, ബാലാജി ശർമ്മ, വിനോദ് കെടാമംഗലം, സാബു ജേക്കബ്, കോബ്രാ രാജേഷ്, സന്ദീപ് കുമാർ, അമ്പിളി സുനിൽ, ലതദാസ്, കവിത രഘുനന്ദൻ, ബാലശങ്കർ, ഹരിശ്രീ മാർട്ടിൻ, ശരത് കുമാർ എന്നിവരാണ് മറ്റ് താരങ്ങൾ. കഥ, തിരക്കഥ, സംഭാഷണം സുരേഷ് കൃഷ്ണൻ . ഛായാഗ്രഹണം : ഷാൽ സതീഷ്.ടു ക്രീയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്നാണ് നിർമ്മാണം. ഡിസംബറിൽ ചിത്രം റിലീസ് ചെയ്യും. പി.ആർ.ഒ: പി.ശിവപ്രസാദ്.