hair

ഇന്ന് മിക്കവരിലും കണ്ട് വരുന്ന സൗന്ദര്യപ്രശ്നമാണ് അകാല നര. ഈ പ്രശ്നം പരിഹരിക്കാൻ മാർക്കറ്റിൽ കിട്ടുന്ന ഡൈയും മറ്റും വാങ്ങി തേയ്ക്കുന്നവരുണ്ട്. ഒന്നോ രണ്ടോ മുടിയാണ് നരച്ചിരിക്കുന്നതെങ്കിൽ അത് പിഴുതുകളയാൻ നോക്കുന്നവരുമുണ്ട്. എന്നാൽ ഇതൊന്നും ശാശ്വത പരിഹാരമല്ല.

ഡൈ വാരിത്തേച്ചാൽ പാർശ്വഫലങ്ങൾ ഉണ്ടാകാനും സാദ്ധ്യതയുണ്ട്. മാത്രമല്ല പോക്കറ്റും കാലിയാകും. പ്രകൃതിദത്തമായ രീതിയിലുള്ള, പാർശ്വഫലങ്ങളില്ലാത്ത പരിഹാരമാർഗമാണ് തേടേണ്ടത്. മുടിയുടെ ആരോഗ്യത്തിന് ഏറ്റവും ഫലപ്രദമായ ഒരു ഔഷധമാണ് സവാള. സവാളയുടെ നീരെടുത്ത് വെളിച്ചെണ്ണയുമായി ചേർത്ത് മിശ്രിതമുണ്ടാക്കി മുടിയിൽ തേയ്ക്കു‌‌‌ന്നത് മുടി നരയ്‌ക്കും, മുടി കൊഴിച്ചിലിനുമൊക്കെ ഏറെ ഫലപ്രദമാണ്.

കട്ടൻ ചായയിൽ മുടി കഴുകുന്നതും വളരെ നല്ലതാണ്. ചൂടാറിയ ശേഷം വേണം ഇത് മുടിയിൽ തേയ്‌ക്കാൻ. ഷാംപു ഉപയോഗിച്ച ശേഷം വേണം കടും ചായയിൽ മുടി കഴുകാൻ. സ്വാഭാവിക തിളക്കവും നിറവും നിലനിർത്താൻ സഹായിക്കുക മാത്രമല്ല, മുടികൊഴിച്ചിലിന് കാരണമാകുന്ന ഹോർമോണുകളെ തടഞ്ഞുനിർത്താനും സഹായിക്കുന്നു.