
രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർന്നു നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. ഇന്ന് ലോകമെമ്പാടുമുള്ള ജനങ്ങളിൽ കണ്ടുവരുന്ന ഒരു രോഗമാണിത്. ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ സി എം ആർ) കണക്കനുസരിച്ച്, പ്രായപൂർത്തിയായവരിൽ ലോകത്തിലെ ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി രാജ്യത്ത് പ്രമേഹ ബാധിതരുടെ എണ്ണത്തിൽ 150 ശതമാനം വർദ്ധനയുണ്ടായതായാണ് ഐ സി എം ആർ റിപ്പോർട്ടുകൾ. മിക്കവരിലും ഇന്ന് കണ്ടുവരുന്നത് ടെെപ്പ് 2 പ്രമേഹമാണ്. അമിതവണ്ണമാണ് ടെെപ്പ് 2 പ്രമേഹത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളിൽ ഒന്ന്. അമിത വണ്ണം പ്രമേഹ സാധ്യത കൂട്ടുന്നു.
ഒരാൾക്ക് ഭാരം കുറവാണോ,സാധാരണ ഭാരമാണോ, അമിത ഭാരമാണോ എന്ന് നിർണ്ണയിക്കുന്ന അളവ് കോലായി ബോഡി മാസ് ഇൻഡക്സിനെ (ബി എം ഐ ) ഉപയോഗിക്കുന്നു. ഒരു പുരുഷന്റെ അരക്കെട്ടിന്റെ ചുറ്റളവ് 40ൽ കൂടുതലാണെങ്കിലോ സ്ത്രീയുടെ അരക്കെട്ടിന്റെ ചുറ്റളവ് 35ൽ കൂടുതലാണെങ്കിലോ അത് അമിത വണ്ണമായി കണക്കാക്കപ്പെടുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. ഇങ്ങനെയുള്ളവരിൽ പ്രമേഹ രോഗം ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്.
ആരോഗ്യകരമായ ശരീരഭാരം
ആരോഗ്യകരമായ ശരീരഭാഗം 18.5നും 24നും ഇടയിലുള്ള ബി എം ഐയാണ്.
ആരോഗ്യകരമായ ഭക്ഷണം
പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. പ്രമേഹ രോഗികൾക്ക് ഉയർന്ന പ്രോട്ടീൻ അവശ്യമാണ്. അരിക്കും ഗോതമ്പിനും പകരം ബീൻസ്,മധുരക്കിഴങ്ങ്,നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ, പയർ വർഗ്ഗങ്ങൾ എന്നിവ കഴിക്കുന്നത് നല്ലതാണ്.
വ്യായാമം
പ്രമേഹ രോഗികൾ നടത്തം, നീന്തൽ, സെെക്ലിംഗ് എന്നിവ കുറഞ്ഞ് 150 മിനിട്ട് മിതമായി ചെയ്യണമെന്നാണ് ഡോക്ടർമാർ പറയുന്നത്.
വെള്ളം
പ്രമേഹ രോഗികൾ പ്രതിദിനം കുറഞ്ഞത് 2-3ലിറ്റർ വെള്ളം കുടിക്കണം.
ഉറക്കം
പ്രമേഹ രോഗികൾ ശരിയായി ഉറങ്ങണം. ഉറക്കം നഷ്ടമായൽ അവരിൽ അത് സമ്മർദ്ദം സൃഷ്ടിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നു. ഒരു വ്യക്തി ദിവസവും 7-8മണിക്കൂറെങ്കിലും ഉറങ്ങണം.