sreekandan-nair

തിരുവനന്തപുരം: പ്രശസ്ത പത്രപ്രവർത്തകനും കേരളകൗമുദി അസോസിയേറ്റ് എഡിറ്ററുമായിരുന്ന കെ വിജയരാഘവന്റെ സ്മരണാർത്ഥം, കെ വിജയരാഘവൻ സ്മാരക സമിതി ഏർപ്പെടുത്തിയിട്ടുള്ള പുരസ്‌കാരം 24 ന്യൂസ് ചീഫ് എഡിറ്ററും ഫ്ളവേഴ്സ് ടി വി മാനേജിംഗ് ഡയറക്ടറുമായ ആർ. ശ്രീകണ്ഠൻ നായർക്ക്. നവംബർ പതിനഞ്ചിന് മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ള പുരസ്‌കാരം വിതരണം ചെയ്യും. ചടങ്ങിൽ കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ എസ് ബാബു കെ വിജയരാഘവൻ അനുസ്മരണ പ്രഭാഷണം നടത്തും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചടങ്ങ്.

k-vijayaraghavan