photo

ബാലുശ്ശേരി: കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രഥമ പ്രസിഡന്റും, എൽ.ജെ.ഡി സംസ്ഥാന കമ്മിറ്റി അംഗവും, സീനിയർ സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ (86) നിര്യാതനായി. ആദ്യത്തെ കോഴിക്കോട് ജില്ലാ കൗൺസിൽ വൈസ് പ്രസിഡന്റ്, ആർ.ടി.ഒ മെമ്പർ, അദ്ധ്യാപക സംഘടനയുടെ മുൻ സംസ്ഥാന ഭാരവാഹി, കെ.പി.ടി യൂണിയൻ ജില്ലാ പ്രസിസന്റ്, അവിഭക്ത ജനതാദൾ ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ്, ബാലുശ്ശേരി അർബൻ ബാങ്ക് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിരുന്നു.

ഭാര്യ: എ.കെ.ലീല. മക്കൾ: അനിത, സുനിത, വിനീത (സെയിൽ ടാക്സ് ഓഫീസ് ജീവനക്കാരി), സനിത.

മരുമക്കൾ: ഗംഗാധരൻ വളയം, ടി.എം.രവീന്ദ്രൻ വില്ല്യാപ്പള്ളി, ശശീന്ദ്രൻ നന്മണ്ട, പി.പി.രാജൻ നടുവണ്ണൂർ.