
അറ്റ് ലിക്കു പിന്നാലെ തെന്നിന്ത്യൻ സംവിധായകൻ ലോകേഷ് കനകരാജ് ബോളിവുഡിലേക്ക്.സൽമാൻ ഖാൻ നായകനാവുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരു തോക്ക് ആണ് പോസ്റ്ററിലുള്ളത്. എസ്. കെ 90 എന്നാണ് ചിത്രത്തിന് താത്കാലികമായി പേര് നൽകിയത്. 2024ഈദിന് ചിത്രം റിലീസ് ചെയ്യും. മാനഗരം, കൈദി, മാസ്റ്റർ, വിക്രം എന്നീ മെഗാ ഹിറ്റുകൾ ഒരുക്കിയ ലോകേഷ് കനകരാജ് വിജയ് യെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ജോലികളിലാണ്. അതേസമയം ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാൻ അടുത്ത വർഷം റിലീസ് ചെയ്യും. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ്.