mm

പൊന്നിയിൻ സെൽവനു പിന്നാലെ മറ്റൊരു തമിഴ് നോവൽ കൂടി വെള്ളിത്തിരയിലേക്ക്. തമിഴ് എഴുത്തുകാരൻ സു വെങ്കടേശൻ എഴുതിയ വേൽപാരി എന്ന നോവൽ മൂന്നു ഭാഗങ്ങളായി ഷങ്കർ സംവിധാനം ചെയ്യുന്നു. ബോളിവുഡ് താരം രൺവീർ സിംഗ് ആണ് നായകൻ. തമിഴ്‌നാട്ടിലെ പറമ്പുനാട് ഭരിച്ചിരുന്ന വേളിർ പരമ്പരയിലെ ഒരു രാജാവായിരുന്നു വേൽപാരി. വേളിർ പരമ്പരയിലെ രാജാക്കൻമാരിൽ പ്രമുഖനായ വേൽപാരി കവി കപിലരുടെ സുഹൃത്തുകൂടിയായിരുന്നു.

ആദ്യ ഭാഗത്തിന്റെ ചിത്രീകരണം അടുത്ത വർഷം മദ്ധ്യത്തോടെ ആരംഭിക്കും. അതേസമയം രൺവീറിനെ നായകനാക്കി 2021ന്റെ തുടക്കത്തിൽ ഷങ്കർ ഒരു പ്രോജക്ട് പ്രഖ്യാപിച്ചിരുന്നു. ഷങ്കറിന്റെ സംവിധാന ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റായിരുന്ന അന്യന്റെ പുതുകാലത്തെ റീമേക്ക് ആയിരുന്നു അത്. എന്നാൽ ആ പ്രോജക്ട് യാഥാർത്ഥ്യമായില്ല.