kk

തിരുവനന്തപുരം : സംസ്ഥാനത്തെ പേവിഷ വാക്‌സിനുകൾ ഗുണനിലവാരമുള്ളതെന്ന് വിദഗ്ദ്ധ സമിതി റിപ്പോർട്ട്,​ വാക്‌സിനുകളുടെ ഗുണനിലവാരത്തക്കുറിച്ച് പഠനം നടത്താൻ സർക്കാ‌ർ നിയോഗിച്ച വിദഗ്ദ്ധ സമിതിയാണ് റിപ്പോർട്ട് സമീപിച്ചത്. റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിച്ചു. റിപ്പോർട്ട് വിശദമായി പഠിച്ച ശേഷം സർക്കാർ തുടർനടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.

വാക്സിനെടുത്തിട്ടും സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് ആളുകൾ മരിച്ചതിനെ തുടർന്നാണ് അന്വേഷണത്തിന് സർക്കാർ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചത്. ജനുവരി മുതൽി സെപ്തംബർ വരെ നടന്ന 21 മരണങ്ങളിലാണ് സമിതി അന്വേഷണം നടത്തിയത്. 15 പേരാണ് പേവിഷബാധ പ്രതിരോധ കുത്തിവയ്പ് എടുക്കാത്തതിനാൽ മരിച്ചത്. കുത്തിവയ്പ് എടുത്ത ശേഷവും ആറുപേർ മരിച്ചു. വാക്സിനുകൾ ഗുണനിലവാരമുള്ളതായിരുന്നു,​ എന്നാൽ മരണത്തിനിടയാക്കിയത് ആഴത്തിൽ കടിയേറ്റതും തലച്ചോരിനോട് ചേർന്നുള്ള ഭാഗങ്ങളിൽ ഗുരുതര കടിയേറ്റതുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.