
ബർലിൻ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്‌ക്ക് നാളെ ജർമ്മനിയിലെ ബർലിനിലുളള ചാരിറ്റി ഹോസ്‌പിറ്റലിൽ ലേസർ ശസ്‌ത്രക്രിയ നടത്തും. മകൻ ചാണ്ടി ഉമ്മൻ ഫേസ്‌ബുക്കിൽ പങ്കുവച്ച പോസ്‌റ്റിലാണ് ഈ വിവരമുളളത്. ഉമ്മൻചാണ്ടിയും കുടുംബവും ഒപ്പം ബെന്നി ബെഹനാൻ എംപിയും കോൺഗ്രസ് പ്രവർത്തകൻ ജിൻസൺ എന്നിവരുമൊത്തുളള ചിത്രവും പോസ്‌റ്റിൽ ചാണ്ടി ഉമ്മൻ പങ്കുവച്ചിട്ടുണ്ട്. ചികിത്സ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലേക്ക് തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയും ചാണ്ടി ഉമ്മൻ പോസ്‌റ്റിൽ പങ്കുവച്ചു.
യൂറോപ്പിലെ ഏറ്രവും വലിയ ആശുപത്രികളിലൊന്നായ ചാരിറ്റി ഹോസ്‌പിറ്റലിൽ ചികിത്സയ്‌ക്കായി നവംബർ എട്ടിനാണ് ഉമ്മൻചാണ്ടി എത്തിയത്. മകൾ മറിയം ഉമ്മനും ചാണ്ടി ഉമ്മനുമാണ് ഒപ്പമുളളത്.