ss

അഞ്ചൽ: സി. കേശവൻ സ്‌മാരക സമിതിയുടെ ഒരുവർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും സമിതി ഭാരവാഹിയും ശബരിഗിരി ഗ്രൂപ്പ് ചെയർമാനുമായ ഡോ.വി.കെ. ജയകുമാറിനെ ആദരിക്കലും അഞ്ചലിൽ നടന്നു. ശബരിഗിരി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളന ഉദ്ഘാടനവും ഡോ.വി.കെ.ജയകുമാറിന് ഉപഹാര സമർപ്പണവും എൻ.കെ.പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു.

സമിതി രക്ഷാധികാരിയും മുൻ മന്ത്രിയുമായ കെ. രാജു അദ്ധ്യക്ഷനായി. അഞ്ചൽ സെന്റ് ജോൺസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. കെ.വി. തോമസ് കുട്ടി ആമുഖ പ്രസംഗം നടത്തി. സെന്റ് ജോൺസ് സ്കൂൾ ലോക്കൽ മാനേജർ ഫാ. ബോവസ് മാത്യു അനുഗ്രഹ പ്രഭാഷണവും ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അജയൻ മുഖ്യ പ്രഭാഷണവും നടത്തി. ലയൺസ് മുൻ ഡ‌ിസ്ട്രിക്ട് ഗവർണർ അഡ്വ. ജി.സുരേന്ദ്രൻ, കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം രഞ്ജു സുരേഷ്, എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പറും രചന ഗ്രാനൈറ്റ് എം.ഡിയുമായ കെ.യശോധരൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.ആർ.സജിലാൽ, എൻ.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രതീപ്, ഡോ.ശബരീഷ് ജയകുമാർ, കെ.പി.ബി.എ സംസ്ഥാന വൈസ് പ്രസിഡന്റ് അശോകൻ കുരുവിക്കോണം, രാജേന്ദ്രൻ സ്വാമി അഞ്ചൽ, ലയൺസ് ഡിസ്ട്രിക്ട് ചെയർപേഴ്സൺ കെ.എസ്.ജയറാം, ആർച്ചൽ സോമൻ, ആയൂർ ഗോപിനാഥ്, എക്സ് സർവീസ് ലീഗ് മേഖല പ്രസിഡന്റ് പി.അരവിന്ദൻ, അഞ്ചൽ പ്രസ് ക്ലബ് സെക്രട്ടറി എൻ.കെ.ബാലചന്ദ്രൻ, ബി. മുരളി എന്നിവർ സംസാരിച്ചു. സമിതി പ്രസിഡന്റ് അനീഷ് കെ.അയിലറ സ്വാഗതവും അഞ്ചൽ ഗോപൻ നന്ദിയും പറഞ്ഞു.