
ചെറിയ മയക്കം പോലെയുള്ള ഉറക്കമാണ് ആദ്യഘട്ടത്തിലുണ്ടാകുന്നത്. കണ്ണുകൾ ക്രമേണ അടയുകയും പേശികൾ വിശ്രമാവസ്ഥയിൽ ആവുകയും അയയുകയും ചെയ്യും. ഈ ഘട്ടത്തിൽ ബോധമനസ് പ്രവർത്തനനിരതമാകുന്നതിനാൽ വേഗം ഉണരുവാൻ സാധിക്കും.
ഈ ഘട്ടത്തിൽ കണ്ണുകളുടെ ചലനം കുറഞ്ഞു വരും. ഉറക്കം കുറേ കൂടി അഗാധമാകും. മസ്‌തിഷ്കത്തിൽ നിന്നും ശരീരത്തിലേക്കുള്ള തരംഗങ്ങളുടെ സഞ്ചാരം സാവധാനമാകും. ഈ ഘട്ടത്തിൽ ബോധമനസിന്റെ പ്രവർത്തനം നിലയ്‌ക്കും. മസ്തിഷ്ക്കത്തിൽ നിന്നുള്ള തരംഗങ്ങൾ ദുർബലമാകും. അത് ഡെൽറ്റാ തരംഗങ്ങൾ എന്നാണ് അറിയപ്പെടുന്നത്. കണ്ണുകളുടെ ചലനം ഈ ഘട്ടത്തിൽ നിൽക്കും. ഗാഢനിദ്രാവേളയെന്നാണ് ഈ ഘട്ടത്തെ വിശേഷിപ്പിക്കുന്നത്. നിദ്രയുടെ ഈ ഘട്ടത്തിൽ ശ്വാസം ദ്രുതഗതിയിലാകും. ഹൃദയസ്‌പന്ദനം, നാഡി മിടിപ്പ്, രക്തസമ്മർദ്ദം എന്നിവ കൂടും. 70 മുതൽ 90 മിനിറ്റ് വരെയാണ് ഈ ഘട്ടത്തിന്റെ ദൈർഘ്യം.