rohit

 ട്വന്റി-20 ലോകകപ്പിൽ ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് നടക്കുന്ന സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും.

അഡ്‌ലെയ്ഡ് ഓവലിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം.

സൂപ്പർ 12 റൗണ്ടിൽ ഗ്രൂപ്പ് രണ്ടിലെചാമ്പ്യൻമാരായാണ് ഇന്ത്യ സെമി ഫൈനലിൽ എത്തിയത്. ഗ്രൂപ്പ് ഒന്നിലെ രണ്ടാംസ്ഥാനക്കാരായാണ് ഇംഗ്ലണ്ടിന്റെ സെമി പ്രവേശനം.

 കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ പരിക്കേറ്റ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ഇന്ന് കളിക്കും.

 ഇംഗ്ലണ്ടിനെതിരെ അവസാനം കളിച്ച നാല് ട്വന്റി-20 പരമ്പരകളിലും ജയിക്കാനായത് ഇന്ത്യയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.

 ഇന്നലെ നടന്ന ആദ്യ സെമിയിൽ ന്യൂസിലൻഡിനെ 7 വിക്കറ്റിന് തോൽപ്പിച്ച് പാകിസ്ഥാൻ ഫൈനലിലെത്തി.

 ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ന്യൂ​സി​ല​ൻ​ഡ് 20​ ​ഓ​വ​റി​ൽ​ 4​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ152​ ​റ​ൺ​സ് നേടി.​ ​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​പാ​കി​സ്ഥാ​ൻ​ 5​ ​പ​ന്ത് ​ശേ​ഷി​ക്കെ​ 3​ ​വി​ക്ക​റ്റ് ​മാ​ത്രം​ ​ന​ഷ്ട​പ്പെ​ടു​ത്തി​ ​വി​ജ​യ​ല​ക്ഷ്യ​ത്തി​ൽ​ ​എ​ത്തി (153​/3​).

 സെമി ലൈവ്: സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട്‌സ്റ്റാറിലും