ksrtc

തിരുവനന്തപുരം: പുതിയ ബസുകൾ എത്തിച്ച് സർവീസ് നടത്താൻ കഴിയാത്ത സാഹചര്യം കാരണം നിലവിൽ ഓടുന്ന ബസുകളുടെ കാലാവധി പത്ത് വർഷമായി കൂട്ടി കെഎസ്‌ആർടിസി. ശബരിമല മണ്ഡലം-മകരവിളക്ക് സീസണ് മുൻപ് പുതിയ ബസിറക്കാൻ സാധിക്കാത്തത്ര പരിതാപകരമായ സാമ്പത്തിക സ്ഥിതിയുള‌ളതിനാലാണ് നിലവിൽ ആറ് മാസത്തിനകം കാലാവധി തീരുന്ന എട്ട് വർഷത്തിന് മുകളിലും 10 വർഷത്തിൽ താഴെയുമുള‌ള സൂപ്പർ ക്ളാസ് ബസുകളുടെ കാലാവധി 10 വർഷമായി നിജപ്പെടുത്തുന്നത്.

കാലാവധി തീരുന്ന 159 ബസുകൾക്കാണ് ഇത്തരത്തിൽ കാലാവധി അവസാനിക്കുന്നത്. ഇവയ്‌ക്കാണ് കാലാവധി നീട്ടുന്നത്. സൂപ്പർ ഡീലക്‌സ്, എക്‌സ്‌പ്രസ്, സൂപ്പർ ഫാസ്‌റ്റ്, ഫാസ്‌റ്റ്‌പാസഞ്ചർ ബസുകളാണ് ഇവയിലുള‌ളത്. കെഎസ്‌ആർ‌ടിസി സിഎംഡി ബിജു പ്രഭാകർ സർക്കാരിനോട് നടത്തിയ അഭ്യർത്ഥനയെ തുടർന്നാണ് സർക്കാർ അനുവദിച്ചതെന്ന് സിഎംഡി ഉത്തരവിൽ വ്യക്തമാക്കുന്നു.