
മോസ്കോ : യുക്രെയിനിൽ ഖേഴ്സണിലെ നിപ്രോ നദിയുടെ പടിഞ്ഞാറൻ തീരത്ത് നിന്ന് റഷ്യൻ സൈന്യത്തെ പിൻവലിക്കാൻ ഉത്തരവിട്ട് റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷൊയ്‌ഗു. ഖേഴ്സൺ നഗരത്തെ ലക്ഷ്യമാക്കി രണ്ട് ദിശകളിൽ നിന്ന് യുക്രെയിൻ മുന്നേറ്റം തുടരുന്നതിനിടെയാണ് ഷൊയ്‌ഗുവിന്റെ ഉത്തരവ്.
അതേ സമയം, ഖേഴ്സൺ പ്രവിശ്യയിൽ റഷ്യ സ്ഥാപിച്ച പ്രാദേശിക ഭരണകൂടത്തിന്റെ ഡെപ്യൂട്ടി ഗവർണർ കിറിൽ സ്ട്രെമോസോവ് ( 45 ) കാറപകടത്തിൽ കൊല്ലപ്പെട്ടു. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.