
റോം : ഇറ്റലിയുടെ ആഡ്രിയാറ്റിക് തീരത്ത് റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ ഇല്ല. ഇന്നലെ ഇന്ത്യൻ സമയം രാവിലെ 11.30ഓടെയായിരുന്നു ഭൂചലനം. റോമിലും രാജ്യത്തിന്റെ വടക്കൻ മേഖലകളായ വെനേറ്റോ, ട്രെന്റിനോ തുടങ്ങിയ ഇടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. തീരദേശ നഗരമായ പെസാറോയിൽ നിന്ന് 35 കിലോമീറ്റർ അകലെയായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.