bus

മലപ്പുറം: എതിരെവന്ന സ്വകാര്യ ബസിന്റെ ചില്ല് ഓടിവന്ന് ഇടിച്ചുതകർത്ത് യുവാവ്. പെരിന്തൽമണ്ണയിൽ ജൂബിലി ജംഗ്‌ഷനിലാണ് സംഭവമുണ്ടായത്. പാഞ്ഞെത്തിയ ഇയാൾ ബസിന്റെ ചില്ലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വൻ ശബ്‌ദത്തോടെ ഇടിയുടെ ആഘാതത്തിൽ ദൂരേക്ക് തെറിച്ചുപോയ ഇയാൾ ആദ്യം റോഡിൽ ഇരുന്നശേഷം ഉടൻ എഴുന്നേറ്റ് ഡ്രൈവ‌ർ ക്യാബിനിൽ കയറി സ്‌റ്റിയറിംഗിന് മുകളിൽ കാലുവച്ച് ഇരിക്കുകയും ചെയ്‌തു.

താൻ ബ്രസീൽ താരം നെയ്‌മറുടെ ആരാധകനാണെന്നും അർജന്റീനയുടെ നിറമുള‌ള ബസ് കണ്ട് 'ഹെഡ്' ചെയ്‌തതാണെന്നുമാണ് യുവാവ് സംഭവം കണ്ട് സ്ഥലത്ത് ഓടിയെത്തിയവരോട് പറഞ്ഞ വിശദീകരണം. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യ ലക്ഷണങ്ങൾ കണ്ടതോടെ അടുത്തുള‌ള ആശുപത്രിയിലേക്ക് മാറ്റി. തലയിലും ശരീരത്തിലെ പലഭാഗത്തും ഇയാക്ക് പരിക്കേറ്റിട്ടുണ്ട്.