
ജോലിയിലായാലും നിത്യജീവിതത്തിലായാലും ഐശ്വര്യവും സമൃദ്ധിയുമുണ്ടാകണമെങ്കിൽ ഏത് മനുഷ്യനും ചില കാര്യങ്ങളൊക്കെ അവരുമായി ബന്ധപ്പെട്ടയിടങ്ങളിൽ ചെയ്യണം. അത് തന്റെ പ്രവർത്തികളിൽ മാത്രമല്ല അവർ നിത്യേന പെരുമാറുന്ന വീടിന്റെ ഭാഗങ്ങളിൽ നിന്നും തന്നെ വേണമെന്നതാണ് വിശ്വസിക്കപ്പെടുന്നത്.
വീട്ടിൽ ഈശ്വര ചൈതന്യം വ്യാപരിക്കുന്നതിനാണ് നാം വിളക്കുകൊളുത്താറ്. എന്നാൽ ഇതിന് കൃത്യമായി വടക്കുകിഴക്കേ ദിക്ക് തന്നെ തിരഞ്ഞെടുക്കണം. ശിവപാർവതിമാരുടെ ദിക്കായ ഇവിടം തിരഞ്ഞെടുക്കുന്നതായി കൃത്യമായി ആചാരം പാലിച്ച് ചെയ്യുന്നതും ഐശ്വര്യങ്ങളും നേട്ടങ്ങളുമുണ്ടാകാൻ ഇടയാക്കും.
ജോലിയുമായി ബന്ധപ്പെട്ട സാധനങ്ങൾ അവ ഉപകരണങ്ങളോ ബാഗോ മറ്റ് സാധനങ്ങളെന്തായാലും വീടിന്റെ തെക്ക് കിഴക്കേ ദിക്കിൽ തന്നെ സൂക്ഷിക്കണം. ഇങ്ങനെ ചെയ്‌താൽ അത് ജോലിയിൽ ക്രമമായ പുരോഗതിയ്‌ക്കും അതിലൂടെ ഐശ്വര്യമുണ്ടാകാനും സഹായിക്കും എന്നാണ് പറയപ്പെടുന്നത്. ഇവ കൃത്യമായി പാലിച്ചാൽ തൊഴിൽ നേട്ടവും ധനവരവിൽ സമൃദ്ധിയുമുണ്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.