gg

ബോളിവുഡിലെ താരദമ്പതികളായ രൺബീർ കപൂറിനും ആലിയ ഭട്ടിനും നവംബർ ആറിനാണ് പെൺകുഞ്ഞ് പിറന്നത്. മകൾ പിറന്ന ശേഷം കുടുംബവീട്ടിലേക്ക് മാറാനൊരുങ്ങുകയാണ് രൺബീർ. ഋഷി കപൂറിന്റെയും നീതു സിംഗിന്റെയും കൃഷ്ണരാജ് ബംഗ്ലാവ് തങ്ങളുടെ രാജകുമാരിയെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. മുംബയിലെ പാലിഹില്ലിലാണ് ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. മൂന്നുവർഷങ്ങൾക്ക് മുമ്പ് ബംഗ്ലാവ് പുതുക്കി പണിതിരുന്നു.

കപൂർ കുടുംബത്തിലെ നീതു കപൂർ,​ രൺബീർ കപൂർ,​ ആലിയ ഭട്ട് ,​ മകൾ എന്നിവർക്കൊപ്പം റിദ്ദിമ കപൂറും മകൾ സമരയും ഈ എട്ടുനില കെട്ടിടത്തിലേക്ക് മാറും. ബംഗ്ലാവിലെ ഒരു നിലയിലായിരിക്കും നീതു കപൂർ താമസിക്കുക. രണ്ടാം നിലയിലായിരിക്കും രൺബീർ കപൂറും ആലിയ ഭട്ടും മകളും താമസിക്കുന്നത്. ഇവർക്കായി മൂന്നാംനിലയും ഒരുക്കിയിട്ടുണ്ട്. മകൾ വളർന്ന് പ്രത്യേക ഇടം ആവശ്യമായി വരുമ്പോൾ അങ്ങോട്ടേക്ക് മാറാനാണ് പദ്ധതി.

ff

നാലാംനില രൺബീറിന്റെ സഹോദരി റിദ്ദിമ കപൂറിനും മകൾ സമരയ്ക്കും വേണ്ടിയാണ്. അവർ മുംബയിലെത്തുമ്പോൾ ഇവിടെയാണ് താമസിക്കാറുള്ളത്. വീടിന്റെ ഒരു നിലയിൽ നീന്തൽക്കുളം ഉണ്ടാകും. ആലിയ ഭട്ട്,​ രൺബീർ,​ നീതു കപൂർ എന്നിവരുടെ ഓഫീസുകൾക്കായി ഒരു നില തയ്യാറാക്കിയിട്ടുണ്ട്. എല്ലാവരും ഇവിടെ ഇരുന്നായിരിക്കും സിനിമയുടെ തിരക്കഥകൾ വായിക്കുക. ഇതിന് പുറമേ ഒരു നില ഋഷി കപൂറിനായി സമർപ്പിച്ചിട്ടുണ്ട്. ഇവിടെ മൂന്നുതലമുറകളും ഇരുന്ന് സംസാരിക്കും,​ പാർട്ടികൾ നടക്കുന്നതും ഇവിടെയായിരിക്കും