airport

തിരുവനന്തപുരം: മ്യാൻമറിൽ അക്രമി സംഘം തടവിലാക്കിയ ഐ ടി പ്രഫഷണലുകളിലെ മലയാളി ഉൾപ്പടെ ഒമ്പതുപേർ സുരക്ഷിതരായി നാട്ടിൽ തിരിച്ചെത്തി. തിരുവനന്തപുരം പാറശാല സ്വദേശി വൈശാഖ് രവീന്ദ്രൻ ആണ് സുരക്ഷിതമായി തിരിച്ചെത്തിയ ആദ്യ മലയാളി. ഇയാൾക്കൊപ്പം തമിഴ്നാട്ടുകാരായ എട്ടുപേരും ഇന്ന് ചെന്നൈയിലാണ് വിമാനം ഇറങ്ങിയത്. നോർക്ക ചെന്നൈ യൂണിറ്റ് വഴി കേരള സർക്കാരാണ് വൈശാഖിന് നാട്ടിലെത്താനുള്ള ടിക്കറ്റ് ലഭ്യമാക്കിയത്.

സായുധരായ സംഘം മ്യാൻമർ അതിർത്തിയിൽ ഉപേക്ഷിച്ച വൈശാഖ് ഉൾപ്പടെയുള്ളവരെ തായ്ലൻഡ് പൊലീസും എമിഗ്രേഷൻ വിഭാഗവും പിടികൂടിയിരുന്നു. മതിയായ യാത്രാ രേഖകൾ ഇല്ലാതെ രാജ്യത്ത് പ്രവേശിച്ചെന്ന് കുറ്റത്തിന് ഇവർ 26 ദിവസത്തെ തടവുശിക്ഷ അനുഭവിക്കേണ്ടിയും വന്നു.