വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദർ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മുകുന്ദനുണ്ണി അസോസിയേറ്റ്സ്. സുരാജ് വെഞ്ഞാറമൂട്, തൻവി റാം, സുധി കോപ്പ, ബിജു സോപാനം, അൽത്താഫ് സലിം എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നാളെയാണ് സിനിമ റിലീസ് ചെയ്യുന്നത്.

vineeth

കൗമുദി മൂവീസിലൂടെ തന്റെ കഥാപാത്രത്തെക്കുറിച്ച് വിനീത് ശ്രീനിവാസൻ വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ. 'മുകുന്ദനുണ്ണി ഫ്രോഡല്ല. അയാൾ സക്സസ് ആകാൻ എന്തും ചെയ്യും. മാർഗം പുള്ളിക്ക് വിഷയമല്ല. വേറെ അറ്റാച്ച്‌മെന്റ്‌സോ കാര്യങ്ങളോ ഒന്നുമില്ല. അയാൾക്ക് സ്‌നേഹമുള്ളത് അയാളോട് മാത്രമാണ്.'- താരം പറഞ്ഞു.

ശ്രീനിവാസൻ ആശുപത്രിയിൽ കിടന്നപ്പോളെഴുതിയ കുറിപ്പിനെക്കുറിച്ചും വിനീത് ശ്രീനിവാസൻ വെളിപ്പെടുത്തി. മുൻപ് ഒരു അഭിമുഖത്തിൽ ധ്യാൻ ശ്രീനിവാസൻ ഇക്കാര്യം പറഞ്ഞിരുന്നു. " ധ്യാൻ പറഞ്ഞത് ശരിയാണ്. അച്ഛൻ കുറിപ്പ് എഴുതിക്കൊടുത്തതാണ്. രണ്ട് മൂന്ന് ദിവസം ചായ കിട്ടാതിരുന്നപ്പോഴാണ് എഴുതിയത്. ബ്രെയിൻ ഫംഗ്ഷനിംഗൊക്കെ കൃത്യമാണോന്നൊക്കെ നോക്കുമല്ലോ. അപ്പോഴാണ് "നാല് ദിവസമായി ചായ ചോദിച്ചിട്ട്, ചാകുന്നതിന് മുൻപ് കിട്ടുമോ" എന്ന കുറിപ്പ് വരുന്നത്. പുള്ളിക്ക് ഒരു കുഴപ്പവുമില്ല, പെട്ടെന്ന് റിക്കവർ ആകുമെന്നായിരുന്നു അത് കണ്ടപ്പോഴുള്ള ഡോക്‌ടറുടെ മറുപടി.