byelection

തിരുവനന്തപുരം: സംസ്ഥാനത്ത് 29 തദ്ദേശ വാർഡുകളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഫലം പുറത്തുവരുമ്പോൾ യുഡിഎഫിന് നേട്ടം. എൽഡിഎഫിന്റെ ആറ് സിറ്റിംഗ് സീറ്റുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്. കോഴിക്കോട് കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിൽ വട്ടോളി ഒന്നാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി റസീന പൂക്കോട് 272 വോട്ടിന് വിജയിച്ചു. 17 വർഷമായി ഇടതുമുന്നണിയുടെ ഉറച്ച കോട്ടയാണ് ഇത്തവണ അട്ടിമറി ജയത്തോടെ യുഡിഎഫ് സ്വന്തമാക്കിയത്. എറണാകുളം കീരംപാറ പഞ്ചായത്തിലെ എൽഡിഎഫ് സിറ്റിംഗ് സീറ്റും യുഡിഎഫ് പിടിച്ചെടുത്തു. അതേസയമം, പറവൂർ നഗരസഭയിൽ വാണിയക്കാട് ഡിവിഷനിൽ ബിജെപി സീറ്റ് സിപിഎം പിടിച്ചെടുത്തു. യുഡിഎഫ് 15 എൽഡിഎഫ് 11 ബിജെപി - രണ്ട് മറ്റുള്ളവർ- ഒന്ന് എന്നിങ്ങനെയാണ് നിലവിലെ സീറ്റ് നില.

തിരുവനന്തപുരം

യുഡിഎഫ്-1

കൊല്ലം

യുഡിഎഫ്-1

ബിജെപി-1

പത്തനംതിട്ട

എൽഡിഎഫ്-2

ആലപ്പുഴ

എൽഡിഎഫ്-1

യുഡിഎഫ്-3

ബിജെപി-1

ഇടുക്കി

എൽഡിഎഫ്-3

യുഡിഎഫ്-1

എറണാകുളം

എൽഡിഎഫ്-1

യുഡിഎഫ്-2

തൃശൂർ

എൽഡിഎഫ്-1

യുഡിഎഫ്-1

പാലക്കാട്

എൽഡിഎഫ്-1

യുഡിഎഫ്-1

മലപ്പുറം

എൽഡിഎഫ്-1

കോഴിക്കോട്

എൽഡിഎഫ്-2

യുഡിഎഫ്-2