lottey

ലോട്ടറിയുടെ സമ്മാനത്തുകകളുടെ വലുപ്പം വൻ സംഖ്യകളായതോടെ ഒരു രാത്രി വെളുക്കുന്ന സമയം കൊണ്ടാണ് പലരും കോടീശ്വരന്മാരാകുന്നത്. സാധാരണക്കാരനായ ഓട്ടോ ഡ്രൈവർക്ക് 25 കോടിയുടെ ഓണം ബമ്പർ അടിച്ചത് ഇനിയും നമ്മൾ മറന്നിട്ടില്ലല്ലോ? കേരളത്തിൽ മാത്രമല്ല അതിനേക്കാൾ സമ്മാനമൂല്യമുള്ള മറ്റു രാജ്യങ്ങളിലെ ലോട്ടറികൾ മലയാളികളിൽ തന്നെ പലർക്കും കടാക്ഷിച്ചിട്ടുമുണ്ട്.

ഇപ്പോഴിതാ 81 കോടി ലോട്ടറി അടിച്ച ഒരു യുവാവിന്റെ വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ നിറയുകയാണ്. ജർമ്മനിക്കാരനായ കുർസാറ്റ് ഇൽദിറിമാണ് ആ ഭാഗ്യവാൻ. ഇക്കഴിഞ്ഞ സെപ്‌തംബർ 24ന് ആണ് കുർസാറ്റിന് ലോട്ടറി അടിച്ചത്. സ്‌റ്റീൽ ഫാക്‌ടറി ജീവനക്കാരനായിരുന്ന ഇയാൾ തനിക്ക് ലോട്ടറി അടിച്ചുവെന്ന് കേട്ട നിമിഷം തന്നെ ജോലി ഉപേക്ഷിച്ചു. പിന്നീടൊരു ഷോപ്പിംഗ് മാമാങ്കം തന്നെ നമ്മുടെ പുത്തൻപണക്കാരൻ നടത്തി.

kursat-yildirim

3.6 കോടിയുടെ ഫെരാരി കാർ, 2 കോടിയുടെ പോർഷേ തുടങ്ങി വാങ്ങാൻ ഇനിയൊന്നുമില്ല എന്ന അവസ്ഥയിലെത്തി. എന്നിട്ടും കുർസാറ്റിന് ഒരു തൃപ്‌തിയില്ല. കാരണമെന്തെന്നോ ഈ ആഡംബരങ്ങളൊക്കെ പങ്കിടാൻ പാവത്തിനൊരു ഭാര്യയില്ല. തനിക്കൊപ്പം, തന്റെ ഭാഗ്യത്തിനൊപ്പം സഞ്ചരിക്കാൻ നല്ലൊരു പാർട്‌ണറെ വേണമെന്ന ആഗ്രഹത്തിലാണ് കുർസാറ്റ് ഇപ്പോൾ. തനിക്ക് നല്ലൊരു ഭാര്യയെ കിട്ടണമേയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുകയാണ് എല്ലാ ദിവസത്തെയും ആദ്യത്തെ ജോലി എന്ന് 41കാരനായ കുർസാറ്റ് പറയുന്നു.