അനീഷ് ഉപാസനയുടെ ചിത്രം ഇരിങ്ങാലക്കുടയിൽ

mm

നവ്യാ നായർ ,​സൈജു കുറുപ്പ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനീഷ് ഉപാസന രചനയും സംവിധാനവും നിർവഹിക്കുന്ന പേരിടാത്ത ചിത്രം ഇരിങ്ങാലക്കുടയിൽ ചിത്രീകരണം ആരംഭിച്ചു. ഒരുത്തിയ്ക്ക് ശേഷം നവ്യയും സൈജുവും നായികാനായകന്മാരായി എത്തുന്ന ചിത്രമാണിത്.12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരുത്തിയിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയ നവ്യാ നായരുടെ രണ്ടാം വരവിലെ രണ്ടാമത്തെ ചിത്രം കൂടിയാണിത്. ജോണി ആന്റെണി ,​കോട്ടയം നസീർ, നന്ദു, ജോർജ് കോര,പ്രമോദ് വെളിയനാട്, അഞ്ജലി, ഷൈലജ, ജോർഡി പൂഞ്ഞാർ, സ്മിനു സിജോ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കാറളം ഗ്രാമത്തിലെ പ്രിൻ്റിംഗ് പ്രസ് ജീവനക്കാരിയായ ജാനകിയുടെ ജീവിതത്തിൽ ഒരിക്കലുണ്ടായ ഒരു സംഭവം അവളുടെ ജീവിതത്തെ എന്നും വേട്ടയാടുന്നു . പിന്നീട് പി.ഡബ്ള്യൂ ഡി, സബ് കോൺട്രാക്റായ ഉണ്ണിയുമായുള്ള വിവാഹ ശേഷവും ആ സംഭവം ആവർത്തിക്കപ്പെടുന്നത് ആണ് ചിത്രത്തിന്റെ പ്രമേയം. കാറളം ഗ്രാമത്തിൽ തന്നെയാണ് ചിത്രത്തിന്റെ ചിത്രീകരണവും.

പാർവതി തിരുവോത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് മികച്ച വിജയം കൈവരിച്ച ഉയരെ എന്ന ചിത്രത്തിനു ശേഷം എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്.ഛായാഗ്രഹണം- ശ്യാംരാജ്, സംഗീതം - കൈമാസ് മേനോൻ,​ എഡിറ്റിംഗ് - നൗഫൽ അബ്ദുള്ള,​പി.ആർ.ഒ -വാഴൂർ ജോസ്.