
ന്യൂസിലാന്റിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി പാകിസ്ഥാൻ ടി20 ഫൈനലിൽ എത്തിയിരിക്കുകയാണ്. ബാബർ അസാം, മുഹമ്മദ് റിസ്‌വാൻ എന്നിവരുടെ ഹാഫ് സെഞ്ചുറികളുടെ ബലത്തിലായിരുന്നു പാകിസ്ഥാന്റെ ഫൈനൽ പ്രവേശം. ഇംഗ്ളണ്ടിനോട് ഇന്ത്യ തോറ്റതോടു കൂടി ഇന്ത്യ- പാകിസ്ഥാൻ എന്ന ആവേശ മത്സരം ആരാധകർക്ക് സ്വപ്‌നം മാത്രമായി അവശേഷിച്ചിരിക്കുകയാണ്.
Divided by country United by beautiful girl but never with Pakistan GIRL😜😅😌#INDvsENG pic.twitter.com/S3b0CvFrkR
— Bang Bang 💫😎 (@RoonaVikranth) November 9, 2022
എന്നാൽ പാകിസ്ഥാന്റെ ജയവും പരാജയവുമൊന്നുമല്ല ചില ഇന്ത്യൻ ആരാധകർ തിരയുന്നത്. അവർക്ക് അറിയേണ്ടത് ഒരു പാകിസ്ഥാനി ആരാധികയെ കുറിച്ചാണ്. ഇക്കഴിഞ്ഞ സെമി ഫൈനലിൽ ക്യാമറക്കണ്ണുകൾ വിടാതെ പിന്തുടർന്ന അതീവ സുന്ദരിയായ പാകിസ്ഥാനി ആരാധികയെ തേടിയാകും ഫൈനലിൽ ക്രിക്കറ്റ് പ്രേമികൾ മൈതാനത്ത് കണ്ണോടിക്കുക.
— Susanta Das (@Susanta52294337) November 10, 2022
വൈറ്റ് ടോപ്പിൽ പാകിസ്ഥൻ പതാക പിൻചെയ‌്ത എത്തിയ അജ്ഞാതയായ സുന്ദരിയെ തേടിയുള്ള അന്വേഷണങ്ങൾ രാജ്യാതിർത്തി കടന്നിരിക്കുകയാണ്. എന്തായാലും 13ന് നടക്കുന്ന ഇംഗ്ളണ്ട്-പാകിസ്ഥാൻ ഫൈനൽ മത്സരത്തിന് അജ്ഞാതയായ സുന്ദരിയെ വീണ്ടും കാണാമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.