pinarayi-mv-govindan

പിണറായിക്കെതിരെ യുവ ഐപിഎസ് ഓഫീസർ തോക്കെടുത്തെന്ന ഗവ‌ർണറുടെ പരാമർശത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് ആകുന്ന പണിയെടുത്തിട്ടും പിണറായിയുടെ കാലിനും പുറത്തിനും മാത്രമാണ് മർദ്ദിക്കാനായത്. കമിഴ്ന്നു കിടന്ന പിണറായിയെ പൊലീസിന് അനക്കാനായില്ല. പിന്നെ മൂത്രമൊഴിച്ച് പോയെന്നൊക്കെ എങ്ങനെ പറയാനാകും. ഇതിനൊന്നും ഗവർണർ മറുപടി അർഹിക്കുന്നില്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.

അങ്ങനെ ഭയപ്പെടുത്താൻ കഴിയുന്ന ആളല്ല മുഖ്യമന്ത്രി. ഗവർണറുടെ ആരോപണം ആരും വിശ്വസിക്കില്ല. ഗവ‌ർണറുടെ രീതിയാണ് പിണറായി വിജയനെന്ന് കരുതരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വിമർശിച്ചു.

പിണറായി വിജയൻ ആരാണെന്ന് തനിക്കറിയാമെന്നും. പണ്ട് ഒരു കൊലക്കേസിൽ അറസ്റ്റിലായ ആളെ ബലംപ്രയോഗിച്ചു മോചിപ്പിക്കാൻ പോയപ്പോൾ ഒരു യുവ ഐപിഎസ് ഓഫീസർ തോക്കെടുത്തതും 15 മിനിറ്റിനകം വീട്ടിൽപോയി വസ്ത്രം മാറി വന്ന കാര്യവുമറിമെന്നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പരാമർശം.