മോഡലിംഗിൽ നിന്ന് സിനിമയിലേക്ക് എത്തിയ താരമാണ് ഹന്ന റെജി കോശി. സൂപ്പർ മോഡൽ ആകണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് നടി പറയുന്നു. ഇപ്പോൾ അഭിനയവും, സംവിധാനവുമൊക്കെ ഇഷ്ടമാണെന്ന് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി.

hannah-reji-koshy-

'ആരെങ്കിലും എനിക്ക് വേണ്ടി നാടനല്ലാത്ത കഥാപാത്രങ്ങൾ ഒന്ന് എഴുതൂവെന്നാണ് എനിക്ക് പറയാനുള്ളത്. പക്ഷേ ഇതൊരു നല്ല കാര്യമാണ്. റിയൽ ലൈഫിൽ മേക്കപ്പ് ധരിക്കാത്ത വ്യക്തിയാണ് ഞാൻ. ജീൻസൊക്കെ ധരിക്കാനാണ് ഇഷ്ടം.ആക്സസറീസ് ധരിക്കാറില്ല. എനിക്ക് കിട്ടുന്ന കഥാപാത്രങ്ങൾ വ്യത്യസ്തമാണ്.


വീട്ടമ്മയായിട്ടാണ് രക്ഷാധികാരി ബിജുവിൽ അഭിനയിച്ചത്. കൂമനിൽ ധാവണിയുടുത്ത ഒരു കുട്ടിയാണ്. ഞാനൊരു നടിയായി വളരാൻ ശ്രമിക്കുമ്പോൾ എനിക്ക് തന്നെ എന്നെ ജഡ്ജ് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങളാണിതൊക്കെ. സ്‌പോർട്സ് വുമൺ പോലെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യണമെന്നുണ്ട്."- നടി പറഞ്ഞു.