maldives

മാലി: മാലിദ്വീപിന്റെ തലസ്ഥാനമായ മാലിയിൽ വിദേശ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന് തീപിടിച്ച് പത്ത് പേർ മരിച്ചതായി റിപ്പോർട്ട്. ഈ കെട്ടിടത്തിന്റെ മുകൾനിലയിൽ നിന്ന് പത്ത് മൃതദേഹങ്ങൾ കണ്ടെത്തിയതായി മാലിദ്വീപ് അധികൃതർ അറിയിച്ചു.

കൊല്ലപ്പെട്ടവരിൽ ഒൻപത് ഇന്ത്യക്കാരും ഒരു ബംഗ്ലാദേശ് സ്വദേശിയും ഉൾപ്പെടുന്നുവെന്ന് സുരക്ഷ ഉദ്യോഗസ്ഥർ പറഞ്ഞു. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന വർക്ക് ഷോപ്പിൽ നിന്നാണ് തീ പടർന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. നാലു മണിക്കൂറിലധികം സമയമെടുത്താണ് തീയണച്ചത്. മാലിദ്വീപിലെ ഇന്ത്യൻ എംബസി മരിച്ചവരിൽ ഇന്ത്യക്കാർ ഉൾപ്പെടെയുണ്ടെന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്.

We are deeply saddened by the tragic fire incident in Malé which has caused loss of lives, including reportedly of Indian nationals.

We are in close contact with the Maldivian authorities.

For any assistance, HCI can be reached on following numbers:
+9607361452 ; +9607790701

— India in Maldives (@HCIMaldives) November 10, 2022

നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണം പുരോഗമിക്കകയാണെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നുവെന്നും മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് അറിയിച്ചു. മാലിദ്വീപിലെത്തുന്ന വിദേശ തൊഴിലാളികളിൽ ഭൂരിഭാഗവും ബംഗ്ളാദേശ്,ഇന്ത്യ,നേപ്പാൾ,പാകിസ്ഥാൻ,ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

Deadliest fire tragedy in the #Maldives. 11 dead bodies found so far. Reportedly all are migrant workers, packed in an overcrowded accommodation above a garage in the capital Male’ City. pic.twitter.com/Y9FhKSnDkz

— Save Maldives (@SaveMaldivess) November 10, 2022