tea

ഇന്ന് അനേകം പേരെ അലട്ടുന്ന രണ്ട് രോഗങ്ങളാണ് മൈഗ്രേയ്‌നും സൈനസൈറ്റിസും. ഇവയിൽ ഏതെങ്കിലും ഒന്ന് പിടിപെട്ടാൽ മതി നമ്മുടെ ദിവസം മുഴുവൻ താളം തെറ്റാൻ. തലവേദന കൊണ്ട് പുളയുന്ന ആളുകളെ കണ്ടിട്ടില്ലേ? അവർക്ക് മറ്റൊന്നിലും ശ്രദ്ധിക്കാൻ സാധിക്കില്ല. എന്തിനേറെ പറയുന്നു ഒന്ന് സന്തോഷത്തോടെ ചിരിക്കാൻ പോലും മൈഗ്രേയ്‌നും സൈനസും ചില നേരങ്ങളിൽ ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുന്നവരെ അനുവദിക്കാറില്ല. എന്നാൽ ചില പാനീയങ്ങൾക്ക് ഇവയിൽ നിന്ന് മോചനം നൽകാൻ സാധിക്കും.

ചായ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. ഉന്മേഷവും ഊർജ്ജവും ലഭിക്കാൻ ഒരു കപ്പ് ചായ മാത്രം മതി. മൈഗ്രേയ്‌നിൽ നിന്നും സൈനസിൽ നിന്നും രക്ഷ നേടാൻ ചായ ഒരു പരിധിവരെ സഹായിക്കും. എന്നാൽ ചായ ഈ രീതിയിൽ ഉണ്ടാക്കണമെന്ന് മാത്രം.

മൈഗ്രേയ്ൻ ഉള്ളവർ ഈ ഇഞ്ചി ചായ ഒന്ന് പരീക്ഷിച്ചു നോക്കൂ

ഇഞ്ചി ചായയ്ക്ക് ആവശ്യമായ ചേരുവകൾ

ഇഞ്ചി ചതച്ചത്- കാൽ ടീസ്‌പൂൺ

തേയിലപ്പൊടി- അര ടീസ്‌പൂൺ

വെള്ളം - ഒരു കപ്പ്

മഞ്ഞൾപ്പൊടി- കാൽ ടീസ്‌പൂൺ

തയ്യാറാക്കേണ്ട വിധം

പാത്രത്തിൽ ഒരു കപ്പ് വെള്ളമൊഴിച്ച് അടുപ്പിൽ വച്ച് ചെറുതീയിൽ തിളപ്പിക്കുക. അതിലേയ്ക്ക് മഞ്ഞൾപ്പൊടിയും ഇഞ്ചി ചതച്ചതും ഇട്ട് തിളപ്പിക്കണം. ഇതിലേയ്ക്ക് തേയിലപ്പൊടി ചേർത്തുകൊടുക്കാം. നന്നായി തിളച്ചുകഴിയുമ്പോൾ കുറച്ച് തേനോ പഞ്ചസാരയോ ചേർത്ത് ഉപയോഗിക്കാം.

സൈനസിന് ചുക്ക് ചായ

ആവശ്യമായ ചേരുവകൾ

വെള്ളം- ഒരു കപ്പ്

ചുക്ക്- കാൽ ടീസ്‌പൂൺ

പുതിനയില-അ‌ഞ്ച് എണ്ണം

കരുപ്പെട്ടി- ആവശ്യത്തിന്

ഗ്രീൻ ടീ- അര ടീസ്‌പൂൺ

കറുവപ്പട്ട പൊടിച്ചത്- കാൽ ടീസ്‌പൂൺ

തയ്യാറാക്കുന്ന വിധം

പാത്രത്തിൽ വെള്ളം വച്ച് തിളപ്പിക്കണം. ഇതിൽ ചുക്ക്, പുതിനയില, കറുവപ്പട്ട പൊടി, കരുപ്പെട്ടി എന്നിവ ഇട്ട് നന്നായി തിളപ്പിക്കണം. മറ്റൊരു പാത്രത്തിൽ ഗ്രീൻ ടീ ഇട്ടതിന് ശേഷം ആദ്യത്തെ ചേരുവകൾ ചേർത്ത് തിളപ്പിച്ച വെള്ളം ഇതിലേയ്ക്ക് ചേർക്കണം. ഇത് പത്ത് മിനിട്ട് അടച്ചുവയ്ച്ചതിന് ശേഷം അരിച്ചെടുത്ത് ഉപയോഗിക്കാം.