എങ്ങനെ ഒരു നല്ല രക്ഷകർത്താവ് ആകാം? അത് അത്ര എളുപ്പമുള്ള കാര്യമല്ല. മാതാപിതാക്കളാണ് മക്കളുടെ ആദ്യത്തെ അദ്ധ്യാപകർ. അവരെ പഠിപ്പിച്ച് മിടുക്കരാക്കാൻ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മക്കളെ മിടുക്കരാക്കാൻ എന്തൊക്കെ ചെയ്യണം?

'പഠിച്ചു പക്ഷേ മറന്നുപോയി' എന്ന് മിക്ക കുട്ടികളും പറയാറുണ്ട്. ഈ പ്രശ്നം മാറ്റാൻ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കണം. അതിൽ പ്രധാനപ്പെട്ട കാര്യമാണ് പഠിക്കാനിരിക്കുന്ന സമയം. ഈ സമയം ആദ്യമേ സെറ്റ് ചെയ്യണം. ഉദാഹരണത്തിന് രാത്രി ഏഴ് മണി മുതൽ പത്ത് മണിവരെയാണ് കുട്ടി പഠിക്കാനിരിക്കുന്നതെന്ന് കരുതുക. ഇത്രയും മണിക്കൂർ തുടർച്ചയായി ഇരുന്ന് പഠിക്കരുത്.
ഇരുപത്തിയഞ്ച് മുതൽ നാൽപ്പത് മിനിട്ട് വരെയാണ് നമുക്ക് മാക്‌സിമം ശ്രദ്ധിക്കാൻ കഴിയുന്നത്. അതിനാൽ ഒരു മുപ്പത് മിനിട്ട് പഠിപ്പിച്ച ശേഷം കുട്ടിയ്ക്ക് ചെറിയൊരു ബ്രേക്ക് നൽകുക. തിരിച്ച് വന്ന് പഠിക്കാനിരിക്കുമ്പോൾ നേരത്തെ പഠിപ്പിച്ച കാര്യങ്ങളെക്കുറിച്ച് കുട്ടിയോട് ചോദിക്കുക. ഈ ബ്രേക്കിന്റെ ഇടയിൽ കുട്ടിയ്ക്ക് ഫോൺ നൽകരുത്.