pumpkin

മത്തങ്ങ ഉപയോഗിച്ചുള്ള പല കറികളും നമ്മൾ കഴിച്ചിട്ടുണ്ട്. മത്തങ്ങ നമ്മുടെ ശരീരത്തിന് വളരെ നല്ലതാണ്.എന്നാൽ ആരോഗ്യത്തിന് മാത്രല്ല മുഖ സൗന്ദര്യത്തിനും മത്തൻ വളരെ നല്ലതാണ്. തിളങ്ങുന്ന ചർമ്മത്തിനും സൗന്ദര്യ പ്രശ്നങ്ങൾക്കും പരിഹാരിക്കാനും മികച്ചതാണ് മത്തങ്ങ.ആന്റിഓക്സിഡന്റുകൾ,വിറ്റാമിൻ എ,സി,ഇ, ബീറ്റോ കരോട്ടിൻ,റെറ്റിനോയ്ക ആസിഡ് എന്നിവ മത്തങ്ങയിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പുതിയ ചർമ്മകോശങ്ങളുടെ നിർമ്മാണത്തിന് സഹായിക്കുന്നു. കൂടാതെ എണ്ണ ഉൽപാദനം നിയന്ത്രിക്കാനും ച‌ർമ്മത്തിന്റെ നിറം മെച്ചപ്പെടുത്തുന്നു.

ചർമ്മ സംരക്ഷണത്തിന് വീട്ടിൽ ഇരുന്നുതന്നെ അധികം ചെലവില്ലാതെ മത്തങ്ങ ഫേസ് പാക്കുകൾ ചെയ്യാൻ കഴിയും.

1. അരച്ച മത്തങ്ങ രണ്ടു സ്പൂൺ എടുക്കുക അതിലേയ്ക്ക് ഒരു സ്പൂൺ തേൻ,അൽപം ജാതിയ്ക്ക പൊടിച്ചത്, ആപ്പിൾ ഡിസെർ വിനെഗർ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. കുഴമ്പു രൂപത്തിലുള്ള ഈ മിശ്രിതം മുഖത്തു പുരട്ടി 20 മിനിട്ടിന് ശേഷം കഴുകി കളയുക. ഇത് മുഖത്തിന് തിളക്കവും മൃദുത്വവും നൽകുന്നു.

2.ഒരു മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കി വെള്ള മാത്രം നന്നായി അടിച്ചതിലേയ്ക്ക് മത്തങ്ങ അരച്ചത് രണ്ടു സ്പൂൺ ചേർത്തിളക്കുക. അതിലേയ്ക്ക് രണ്ട് സ്പൂൺ തേനും മൂന്നുതുള്ളി കുന്തിരിക്കത്തിൽ നിന്ന് അടുക്കുന്ന എണ്ണയും ചേർത്തു നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തു പുരട്ടി 20 മിനിട്ടിന് ശേഷം കഴുകി കളയുക. തേൻ മികച്ചൊരു മോയിസ്ച്യൂറെെസർ ആണ്. ഇത് കറുത്തപാടുകൾ നീക്കുകയും ചെയ്യുന്നു. കുന്തിരിക്കം എണ്ണ മുഖക്കുരു വരാതെ തടയുന്നു.

3. രണ്ടു സ്പൂൺ അരച്ച മത്തങ്ങയിലേയ്ക്ക് ഒന്നര സ്പൂൺ ഗ്ലെെക്കോളിക് ആസിഡ് ചേർത്ത് യോജിപ്പിക്കുക. അതിലേക്ക് കാൽ സ്പൂൺ പൊടിച്ച ജാതിയ്ക്ക കൂടി ചേർക്കാം. ഈ മിശ്രിതം മുഖത്തു പുരട്ടി 15 മിനിട്ടിന് ശേഷം കഴുകാം. ഇത് മുഖത്തെ കറുത്തപാടുകൾ നീക്കുന്നു.

4.ഒരു സ്പൂൺ അരച്ച മത്തങ്ങയിലേയ്ക്ക് ഒരു സ്പൂൺ കാപ്പിപ്പൊടി ചേർക്കണം. ഇതിലേയ്ക്ക് മൂന്നു സ്പൂൺ യോഗർട്ടും അര സ്പൂൺ തേനും ചേർത്ത് നന്നായി മിക്സ് ചെയ്യുക. 10 മിനിട്ട് മുഖത്ത് പുരട്ടി മസാജ് ചെയ്യുക. ശേഷം കഴുകി കളയുക. ഇത് മുഖചർമത്തിലെ നിർജീവ കോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു.