students

ഏറ്റവും ബുദ്ധിമുട്ടുള്ള വിഷയങ്ങൾ ഏതൊക്കെയാണെന്ന് ചോദിച്ചാൽ ഓരോരുത്തരും ഓരോ വിഷയമായിരിക്കും പറയുക. ഹിന്ദി പഠിക്കാൻ പ്രയാസമാണെന്ന് പറയുന്ന നിരവധി പേരുണ്ട്. അടിസ്ഥാന വിവരങ്ങൾ പഠിച്ചാൽ മാത്രമേ ഏതൊരു വിഷയവും പഠിക്കാൻ സാധിക്കുകയുള്ളൂ.

ഇപ്പോഴിതാ അങ്കിത് യാദവ് ബോജ എന്ന വ്യക്തി പങ്കുവച്ച ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈ വീഡിയോ കണ്ട ഒരാളും ഹിന്ദി പഠിക്കാൻ പ്രയാസമാണെന്ന് പറയില്ല. അത്രയ്ക്ക് മനോഹരമായിട്ടാണ് അദ്ധ്യാപകൻ ക്ലാസെടുക്കുന്നത്.


രസകരമായ പാട്ടിലൂടെ വിദ്യാർത്ഥികൾക്ക് ഹിന്ദി അക്ഷരമാല പഠിപ്പിച്ചുകൊടുക്കുകയാണ് അദ്ധ്യാപകൻ. അക്ഷരമാലയ്‌ക്കൊപ്പം പൂക്കളുടെയും ഫലങ്ങളുടെയുമൊക്കെ പേര് പറയുന്നുണ്ട്. ഇത് വിദ്യാർത്ഥികൾ ആവേശത്തോടെ ഏറ്റുചൊല്ലുകയാണ്.

क्या शानदार तरीका है पढ़ाने का👌बढ़िया गुरु जी... pic.twitter.com/Kkw8DDDYln

— अंकित यादव बोझा (@Ankitydv92) November 7, 2022