
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷ് 2023 ജൂൺ 16ന് റിലീസ് ചെയ്യും. ജനുവരി 12ന് ആദിപുരുഷ് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അജിത്തിന്റെയും വിജയ്‌യുടെയും ചിത്രങ്ങൾ പൊങ്കൽ റിലീസായി എത്തുന്നതാണ് റിലീസ് മാറ്റത്തിന് കാരണം. രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാവണനായി സെയ്ഫ് അലി ഖാൻ എത്തുന്നു.സണ്ണി സിംഗ്, ദേവ് ദത്ത നാഗെ, വൽസൻ ഷേത്ത്, സോണൽ ചൗഹാൻ, തൃപ്തി തൊറാസ് മൽ എന്നിവരാണ് മറ്റു താരങ്ങൾ. ടി സീരീസ് റെട്രോഫൈൽസ് എന്നീ ബാനറുകളിൽ ഭൂഷൻ കുമാർ, കൃഷൻ കുമാർ , ഓം റാവത്ത്, പ്രസാദ് സുതാര, രാജേഷ് നായർ എന്നിവർ ചേർന്നാണ് നിർമാണം.