kunjalikutty

കോഴിക്കോട്: ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാനുള്ള ഓർഡിനൻസിൽ നിയമസഭാസമ്മേളനത്തിന് മുമ്പ് പാർട്ടിയിൽ ചർച്ചചെയ്ത് തീരുമാനമെടുക്കുമെന്ന് മുസ്ലീംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോഴിക്കോട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയതലത്തിൽ ഗവർണർമാർ ഭരണ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണ്. വി.ഡി സതീശൻ പറയുന്നതിൽ കാര്യമുണ്ട്. ഓർഡിനൻസ് നിയമസഭയിലെത്തുമ്പോൾ പ്രതിപക്ഷത്തിന് ഒറ്റശബ്ദമായിരിക്കും.

അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിക്കെതിരായ തുടർനടപടി സാദിഖലി തങ്ങളുമായി കൂടിയാലോചിച്ചതിന് ശേഷമേ ഉണ്ടാകൂവെന്ന് സമസ്ത അറിയിച്ചിട്ടുണ്ട്. സുധാകരന്റെ ആർ.എസ്.എസ് സംരക്ഷണ പ്രസ്താവനയുടെ പിന്നിലെന്തെന്ന് വിശദീകരിക്കേണ്ടത് അദ്ദേഹവും കോൺഗ്രസുമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.