mm

കേ​ര​ള​ ​സം​സ്ഥാ​ന​ ​ച​ല​ച്ചി​ത്ര​ ​അ​ക്കാ​ദ​മി​ ​ഡി​സം​ബ​ർ​ 9​ ​മു​ത​ൽ​ 16​ ​വ​രെ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​സം​ഘ​ടി​പ്പി​ക്കു​ന്ന​ 27ാ​മ​ത് ​ഐ.​എ​ഫ്.​എ​ഫ്.​കെ​യു​ടെ​ ​ഡെ​ലി​ഗേ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ഇന്ന് ​രാ​വി​ലെ​ 10​ ​മ​ണി​ മുതൽ ആ​രം​ഭി​ക്കും.​w​​​w​​​w.​​​i​​​f​​​f​​​k.​​​i​​​n​​​ ​​​എ​ന്ന​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ന​ൽ​കി​യി​ട്ടു​ള്ള​ ​ലി​ങ്കി​ലൂ​ടെ​ ​ഡെ​ലി​ഗേ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ന​ട​ത്താ​വു​ന്ന​താ​ണ്.​ ​പൊ​തു​വി​ഭാ​ഗ​ത്തി​ന് 1000​ ​രൂ​പ​യും​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് 500​ ​രൂ​പ​യു​മാ​ണ് ​ഡെ​ലി​ഗേ​റ്റ് ​ഫീ​സ്.​ ​മേ​ള​യു​ടെ​ ​മു​ഖ്യ​വേ​ദി​യാ​യ​ ​ടാ​ഗോ​ർ​ ​തി​യേ​റ്റ​റി​ൽ​ ​സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ ​ഡെ​ലി​ഗേ​റ്റ് ​സെ​ൽ​ ​മു​ഖേ​ന​ ​നേ​രി​ട്ടും​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ന​ട​ത്താം.
എ​ട്ടു​ ​ദി​വ​സ​ങ്ങ​ളി​ലാ​യി​ ​ന​ട​ക്കു​ന്ന​ ​മേ​ള​യി​ൽ​ ​വി​വി​ധ​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ 180​ ​ഓ​ളം​ ​ചി​ത്ര​ങ്ങ​ൾ​ ​പ്ര​ദ​ർ​ശി​പ്പി​ക്കും.​ 14​ ​തി​യേ​റ്റ​റു​ക​ളി​ലാ​യാ​ണ് ​പ്ര​ദ​ർ​ശ​നം​ ​ന​ട​ക്കു​ക.​ ​ഏ​ഷ്യ​ൻ,​ ​ആ​ഫ്രി​ക്ക​ൻ,​ ​ലാ​റ്റി​ന​മേ​രി​ക്ക​ൻ​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​സി​നി​മ​ക​ളു​ടെ​ ​അ​ന്താ​രാ​ഷ്ട്ര​ ​മ​ത്സരവി​ഭാ​ഗം,​ ​സ​മ​കാ​ലി​ക​ ​ച​ല​ച്ചി​ത്രാ​ചാ​ര്യ​ന്മാ​രു​ടെ​ ​ഏ​റ്റ​വും​ ​പു​തി​യ​ ​സി​നി​മ​ക​ൾ,​ ​മു​ൻ​നി​ര​ ​ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ൽ​ ​അം​ഗീ​കാ​ര​ങ്ങ​ൾ​ ​വാ​രി​ക്കൂ​ട്ടി​യ​ ​സി​നി​മ​ക​ൾ​ ​എ​ന്നി​വ​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​ലോ​ക​ ​സി​നി​മാ​ ​വി​ഭാ​ഗം,​ ​ഇ​ന്ത്യ​ൻ​ ​സി​നി​മ​ ​നൗ,​ ​മ​ല​യാ​ളം​ ​സി​നി​മ​ ​റ്റു​ഡേ,​ ​മാ​സ്റ്റേ​ഴ്‌​സി​ന്റെ​വി​ഖ്യാ​ത​ ​ചി​ത്ര​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​ ​റെ​ട്രോ​സ്‌​പെ​ക്ടീ​വ് ​വി​ഭാ​ഗം,​ ​മ​ൺ​മ​റ​ഞ്ഞ​ ​ച​ല​ച്ചി​ത്ര​ ​പ്ര​തി​ഭ​ക​ൾ​ക്ക് ​സ്മ​ര​ണാ​ഞ്ജ​ലി​യ​ർ​പ്പി​ക്കു​ന്ന​ ​ഹോ​മേ​ജ് ​വി​ഭാ​ഗം​ ​എ​ന്നീ​ ​പാ​ക്കേ​ജു​ക​ൾ​ 27ാ​മ​ത് ​ഐ.​എ​ഫ്.​എ​ഫ്.​കെ​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​സം​വി​ധാ​യ​ക​രും​ ​സാ​ങ്കേ​തി​ക​ ​പ്ര​വ​ർ​ത്ത​ക​രും​ ​ജൂ​റി​ ​അം​ഗ​ങ്ങ​ളു​മു​ൾ​പ്പെ​ടെ​ ​വി​വി​ധ​ ​വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​ ​നൂ​റി​ൽ​പ്പ​രം​ ​അ​തി​ഥി​ക​ൾ​ ​മേ​ള​യി​ൽ​ ​പ​ങ്കെ​ടു​ക്കും.